ഇടുക്കി: ജില്ലയിൽ നിർമ്മിച്ചിട്ടുള്ള പടുതാക്കുളങ്ങൾ ഉൾപ്പെടെ വെള്ളം കെട്ടി നിറുത്തിയിരിക്കുന്ന നിർമ്മിതികളിൽ കാലവർഷകാലത്ത് അപകട സാദ്ധ്യത നിലനിൽക്കുന്നതിനാൽ ഇവയിൽ നിന്ന് നിയന്ത്രിത അളവിൽ ജലം തുറന്നു വിടുന്നതിനും സുരക്ഷാ വേലികൾ നിർമ്മിക്കുന്നതിനുമുള്ള നടപടികൾ ഉടമസ്ഥർ സ്വീകരിക്കണമെന്ന് ഇടുക്കി ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. നിർദ്ദേശം പാലിക്കാതിരിക്കുന്ന വസ്തു ഉടമകൾക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടികൾ സ്വീകരിക്കും.