ചെറുതോണി : കർഷകർ കുടിയേറി1897ലെ വിളംബരത്തിലും, കൃഷിഭൂമി പ്രഖ്യാപിച്ചിരിക്കുന്ന ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ സി.എച്ച്.ആർ മേഖല, ഏലമലക്കാടുകളും; വനഭൂമി ആക്കാനുള്ള നീക്കം അംഗീകരിക്കില്ലന്ന് മലനാട് കർഷകരക്ഷാസമിതി . പട്ടയത്തിനായും കൈവശഭൂമിക്ക് നിയമാധിഷ്ടിത രേഖകൾക്കായും നിരന്തരം സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ വന്യജീവികളെ ഉപയോഗിച്ച് കുടിയിറക്കാൻ ശ്രമിക്കുന്നതിന്റെ തുടർച്ചയായാണ് നിയമപിൻബലമില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങൾ . ജില്ലയിൽ നിലനിൽക്കുന്ന നിർമ്മാണ നിരോധനവും ജില്ലയ്ക്കു മാത്രമായ മറ്റ് നിയന്ത്രണങ്ങളും പിൻവലിച്ച് മുഴുവൻ കൈവശഭൂമിക്കും ഉപാധിരഹിത പട്ടയം നല്കാൻ സർക്കാർ തയ്യാറാവുകയാണ് വേണ്ടതെന്നും മലനാട് കർഷകസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസ്‌കുട്ടി. ജെ ഒഴുകയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സെക്രട്ടറി രാജു സേവ്യർ, വി.വി മാണി, അപ്പച്ചൻ ഇരുവേലി, സജി പുതുമന, ജോസ് ശൗരാംമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.