തൊടുപുഴ : പഴം, പച്ചകറികൾ,നിലവാരം കുറഞ്ഞ തവിടെണ്ണ, പാമോയിൽ, വെളിച്ചെണ്ണ,എന്നിവയിൽ വ്യാപകമായി മായം ചേർത്തിട്ടുണ്ടെന്നും ഇതു പരിശോധിക്കുന്നതിനും തടയുന്നതിനും വേണ്ട നടപടികൾ കൂടി സർക്കാർ സ്വീകരിക്കണമെന്ന് കോൺഗ്രസ് (എസ് )ജില്ലാ ജനറൽ സെക്രട്ടറി അനിൽ രാഘവൻ ആവശ്യപ്പെട്ടു.മാരകമായ വിഷം കുത്തി നിറച്ച പഴം പച്ചക്കറികൾ, മായം കലർന്ന വിവിധ തരം ഭക്ഷ്യയെണ്ണകളുടെ ഗുണനിലവാരം എന്നിവ പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റ്കളിൽ കൃത്യമായ ലാബ് സംവിധാനങ്ങൾ ഇല്ലാത്തത് മായം കലർത്തി വിതരണം ചെയ്യുന്നവർക്ക് സഹായകരമാകുന്നു. ഇതിനു ചില ഉദ്യോഗസ്ഥ പ്രമുഖരും കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.