അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വാളറ മുടിപ്പാറ സ്വദേശി പുത്തൻ പുരക്കൽ ബിനീഷ് ബിജുവിനെ (20) അടിമാലി സി.ഐ കെ. സുധീർ അറസ്റ്റ് ചെയ്തു. 16കാരി വ്യാഴാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.