accident
കെ.എസ്.ആർ.റ്റി.സി യും പിക്കപ്പ് ജീപ്പും കൂട്ടിയിടിടിച്ചുണ്ടായ അപകടം

അറക്കുളം. മൈലാടിയിൽ കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് കണ്ടക്ടറടക്കം നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറിന് കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്ക് പോയ ബസ് മൈലാടിയിലെത്തിയപ്പോൾ പൂച്ചപ്ര സ്വദേശിയുടെ പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. മൈലാടിയിൽ കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞു പോയ സംരക്ഷണ ഭിത്തികെട്ടാതെ ടാറിംഗ് വീപ്പകൾ വച്ച് അപായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ ഇടിച്ച പിക്കപ്പ് ജീപ്പ് കുഴിയിലേക്ക് മറിയാതെ ബ്രേയ്ക്ക് ചവിട്ടിയപ്പോൾ പുറകോട്ട് നിരങ്ങി ബസിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻ വശം തകർന്നു. ബസ് ചവിട്ടിയതു കൊണ്ട് തൊട്ടടുത്ത് നിന്ന വൈദ്യുതി പോസ്റ്റിൽ മുട്ടി വണ്ടി നിന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണം. കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. കാഞ്ഞാർ എസ്.ഐ ജിബിൻ തോമസും സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എത്രയും വേഗം ഇവിടെ സംരക്ഷണഭിത്തി നിർമ്മിച്ച് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.