മുട്ടം: പെട്രോൾ പമ്പിന് സമീപം റോഡിൽ അപകടകരമായ ഗർത്തത്തിൽ വീണ് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് പൊതു മരാമത്ത് വകുപ്പ് അധികൃതർ കോൺക്രീറ്റ് ചെയ്തിരുന്നു. മഴ ശക്തമായപ്പോൾ കോൺക്രീറ്റ് പൊളിഞ്ഞു. പെട്രോൾ പമ്പിൽ നിന്ന് മുട്ടം റൂട്ടിലേക്ക് ഇറങ്ങുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ റോഡിന്റെ ഇരു വശങ്ങളിലേക്ക് ശ്രദ്ധിക്കുന്നതിനാൽ റോഡിലുള്ള ഗർത്തം കാണാൻ സാധ്യത കുറവാണ്. നിത്യവും അനേകം വാഹനങ്ങൾ കടന്ന് പോകുന്ന റൂട്ടിലെ അപകടാവസ്ഥ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.