നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പരിസരപ്രദേശങ്ങളിൽ മദ്യപാനവും മാലിന്യ നിക്ഷേപവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പി.എച്ച്.സി കെ.പി കോളനിയിലെ മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് പഞ്ചായത്തിന് കത്ത് നൽകി. ക്ലബ്ബിന്റെ പരിസരം മദ്യപാനികൾ താവളം ആക്കിയിരിക്കുന്നത്. മദ്യ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും ഇവിടെ കുമിഞ്ഞുകൂടി ഇരിക്കുന്നു. ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.