കട്ടപ്പന: എസ്.എൻ.ഡി.പി യോഗം പുളിയൻമല ശാഖയിലെ കുടുംബ സംഗമം ഇന്ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.ആർ. ജയൻ സ്വാഗതം ആശംസിക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ശാഖയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. ബിനീഷ്, യൂണിയൻ കൗൺസിലർ എ.എസ്. സതീഷ്, മറ്റ് പോഷക സംഘടനാ- ശാഖാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. വൈസ് പ്രസിഡന്റ് പി.എൻ. മോഹനൻ നന്ദിയും പറയും. ഉച്ചയ്ക്ക് ശേഷം രണ്ടിന് ആരംഭിക്കുന്ന പഠന ക്ലാസ് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് നയിക്കും. തുടർന്ന് മൂന്ന് മുതൽ വിവിധ കലാപരിപാടികളും സംഗീത നിശയും നടക്കും.