പീരുമേട്: പീരുമേട് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഏലപ്പാറ ഗവ:യു .പി എസിലെ കുട്ടികളെയും ഭിന്നശേഷി കുട്ടികളേയും ഉൾപ്പെടുത്തി .' ക്യാമ്പ് ഫോർ വർക്ക് റിലേറ്റഡ് ആക്ടിവിറ്റി ക്രാഫ്റ്റ് ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവ്വഹിച്ചു. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ സോപ്പ് നിർമ്മാണം, ഗാർഹിക ഇലക്ട്രിക്ക് ഉപകരണങ്ങളുടെ നിർമ്മാണം , ഭക്ഷണ വിഭവങ്ങളുടെ തയ്യാറാക്കൽ കൃഷിയുമായി ബന്ധപ്പെട്ട ഗ്രാഫിഗ് ,ബഡിംഗ് തുടങ്ങിയ പരിശീലനം എന്നിവയാണ് ലക്ഷ്യം. .ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡ്വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എസ്.കെ ഇടുക്കി ജില്ല പ്രോഗ്രം ഓഫീസർമാരായ മൈക്കിൾ സെബാറ്റിയൻ ,യാസിർ എ.കെ. ജില്ല പഞ്ചായത്ത് മെമ്പർ ആശാ ആന്റണി, വാർഡ് മെമ്പർന്മാരായ ഉമർ ഫറൂഖ് ,ബിജു ഗോപാലൻ, വിദ്യാഭ്യാസ സ്റ്റാഡിഗ് കമ്മറ്റി ചെയർപേഴ്‌സൻ അമ്മിണി തോമസ്, പി.റ്റി.എ. വൈ പ്രസിഡന്റ് ഹക്കിം. എൽ ശങ്കിലി. അനീഷ് തങ്കപ്പൻ എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ സമാപനം ഇന്ന് ഏലപ്പാറ ഗവ: യു.പി എസ് അങ്കണത്തിൽമന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.