പീരുമേട്: പെരുവന്താനം ഫൊറോനാ എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ഓഡിറ്റോറിയത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം 'കരിയർ എക്‌സ്‌പോ 2കെ22' 17ന് രാവിലെ 9.30ന് നടത്തും. പെരുവന്താനം ഫൊറോനാ എസ്.എം.വൈ.എം ഡയറക്ടർ . ഫാ. വിജിൻ കോട്ടൂറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം.എം ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. ഫാ. തോമസ് നല്ലൂർകാലായിപറമ്പിൽ ഫൊറോന പ്രസിഡന്റ് തോമസ് അലക്‌സ് ഫാ. ബിജു ചുളയില്ലാപ്ലാക്കൽ, ഡോ. ആന്റണി കല്ലംമ്പള്ളി, ബെന്നി തോമസ് എന്നിവർ നയിക്കും.