പീരുമേട്: കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജിൽ സിവിൽ എൻജിനിയറിംഗ് അസോസിയേഷൻ *സൃഷ്ടി* തൃശൂർ എൻജിനിയറിംഗ് കോളേജ് പ്രൊഫസർ സുബൈദ ഇ.എ ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. എസ്. കമലകണ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് ലോഗോ പ്രകാശനം നിർവഹിച്ചു. പെരുവന്താനം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ കൃഷ്ണപ്രിയ പി.എസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, പ്രൊഫ. അനില എ, വിദ്യാർത്ഥി പ്രതിനിധികളായ പ്രിയ കെ, കെവിൻ സാബു എന്നിവർ പ്രസംഗിച്ചു.