ചെറുതോണി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം നാളെ ചെറുതോണി വ്യാപാര ഭവനിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി വി.കെ. മാണി, ട്രഷറർ ടി. ചെല്ലപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം ടി.പി. ആന്റണി, സംഘാടക സമിതി കൺവീനർ വി.എൻ. സുഭാഷ് എന്നിവർ നേതൃത്വം നൽകും. 140 കൗൺസിലംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.