തൊടുപുഴ: അസോസിയേഷൻ ഒഫ് ദി എമർജൻസി വിക്ടിംസ് ജില്ലാ പ്രവർത്തക യോഗം 13ന് തൊടുപുഴ കേശവനിവാസിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് കെ.എസ്. സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മോഹനൻ, ജോ. ജനറൽ സെക്രട്ടറി യു.എസ്. കനകരാജ്, സംസ്ഥാന ട്രഷറർ
പി.വി. പരമേശ്വരൻ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി.കെ. രവീന്ദ്രനാഥ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കുക, അടിയന്തിരാവസ്ഥയുടെ 50-ാം വാർഷികം കണക്കിലെടുത്ത് ഈ സമരകാര്യങ്ങൾ പാഠപദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയവ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.