manoharan
അറസ്റ്റിലായ പ്രതി മനോഹരൻ

ചെറുതോണി: ഇടുക്കി പ്ലാനിങ് ഓഫീസിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ചെറുതോണി സ്വദേശി മനോഹരനെയാണ് ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചെറുതോണി ടൗണിൽ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം നടക്കുന്ന വാഴത്തോപ്പിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞു ചെറുതോണിയിലേക്ക് സഹപ്രവർത്തകയോടൊപ്പം വരികയായിരുന്ന ഷോളി ജോസഫിനെ സ്‌കൂട്ടർ തടഞ്ഞു നിറുത്തി പ്രതി ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഷോളിയുടെ കാലിന് പൊട്ടലുണ്ടായി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ജില്ലാ ആസ്ഥാന മേഖലയിൽ വനിതാ ജീവനക്കാരിക്ക് മർദിനമേറ്റ സംഭവത്തിൽ വിവിധ കോണുകളിൽ നിന്ന് വലിയ പ്രധിഷേധം ഉയർന്നിരുന്നു.