കട്ടപ്പന: ഓർമ്മകളും വിശേഷങ്ങളും പങ്കുവച്ച് നീണ്ട 39 വർഷങ്ങൾക്ക് ശേഷം വെള്ളയാംകുടി സെന്റ് ജറോംസ് സ്കൂൾ 1983 എസ്.എസ്.എൽ.സി ബാച്ച് ഒത്തുകൂടി. വർഷങ്ങൾക്കിപ്പുറം പ്രിയ സഹപാഠികളെ നേരിൽക്കണ്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം അതേ സ്കൂൾ മുറ്റത്ത് ഒത്തുചേരാനായതിന്റെ സന്തോഷത്തിലായിരുന്നു പഴയ പത്താം ക്ലാസ് വിദ്യാർത്ഥികൾ. ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് എന്ന പേരിൽ നടത്തിയ സംഗമം സെന്റ് ജോർജ് ദേവാലായ അസിസ്റ്റന്റ് വികാരി ഫാ. സാൻജോ കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചീഫ് കോർഡിനേറ്റർ ജോജോ കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബീനാ സിബി വിശിഷ്ട വ്യക്തികളെ ആദരിച്ചു. ഗ്രൂപ്പ് അഡ്മിൻ ടി. സന്തോഷ്, ഷാൻലി പി. ജോസ്, ഷാജി കണ്ടൻചാലിൽ, ബേബി കുര്യൻ, ജാൻസി ബേബി, എൻ.സി.സി ഓഫീസർ ലെഫ്. റെജി ജോസഫ്, മാത്യു പുലിക്കുഴി എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും സ്നേഹ വിരുന്നും നടന്നു.