തൊടുപുഴ: ഏലമല കാടുകൾ സി.എച്ച്.ആർ പട്ടയം ഉൾപ്പെടെ വനഭൂമിയാണ് എന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇടുക്കിയിലെ ജനങ്ങളെ ആശങ്കയിലാക്കിയെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷൈൻ കെ. കൃഷ്ണൻ പറഞ്ഞു. പുതിയ ഉത്തരവ് പ്രാബല്യത്തിലായാൽ കർഷകന് സ്വന്തം ഭൂമിയിലെ നിയന്ത്രണം നഷ്ടമാവും. കർഷകൻ വെറും കൈവശക്കാരൻ മാത്രമായി മാറുന്ന അവസ്ഥ വരും. നിർമ്മാണ നിയന്ത്രണവും വനം പാരിസ്ഥിതിക നിയമങ്ങളും മൂലം ജീവിതം പ്രതിസന്ധിയിലായ ഇടുക്കിയിലെ കർഷക ജനതയോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.