പീരുമേട്: കുട്ടിക്കാനം മരിയൻ കോളേജിലെ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ് 'ഡിജിറ്റൽ കളരി" തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ വിഭാഗം ഡയറക്ടർ പ്രൊഫ. എം. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അജീമോൻ ജോർജ്,​ പ്രോഗ്രാം കോർഡിനേറ്റർ ജോബി എൻ.ജെ,​മാദ്ധ്യമ വിഭാഗം തലവൻ ഫാ. സോബി കന്നാലിൽ,​ ഡോ. മൈക്കിൾ പുത്തൻതറ, ഐശ്വര്യ പ്രദീപ്, ട്വിങ്കിൾ സാറാ ജോസഫ്, സബിതാ നസീർ എന്നിവർ പ്രസംഗിച്ചു.