തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന മൈക്രോ സംഘങ്ങൾക്കുള്ള വായ്പാ വിതരണം ഇന്ന് തൊടുപുഴയിൽ നടക്കും. രാവിലെ 10ന് ചെറായിക്കൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന വായ്പാ വിതരണം യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. യോഗം ഡയറക്ടർ ഷാജി കല്ലാറയിൽ, ധനലക്ഷ്മി ബാങ്ക് മാനേജർ കെ.സി. രഞ്ജു, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ സി.പി. സുദർശനൻ, വൈക്കം ബെന്നി ശാന്തി തുടങ്ങിയവർ പ്രസംഗിക്കും. തൊടുപുഴ യൂണിയനിലെ മൈക്രോ സംഘങ്ങൾക്ക് പല ഘട്ടങ്ങളിലായി ആറ് കോടിയിൽപരം രൂപ വിതരണം ചെയ്തു. അടുത്ത ഘട്ട വിതരണമാണ് ഇന്നു നടക്കുന്നതെന്ന് ഡോ. കെ. സോമൻ അറിയിച്ചു.