പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ ഹാളിൽ നടന്ന ശ്രീഗുരു പഠന ക്ലാസ് ശിവഗിരിമഠം ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം സി.എ. ഗോപി വൈദ്യർ അദ്ധ്യക്ഷനായിരുന്നു. വനിതാ സംഘം സെക്രട്ടറി ലതാ മുകുന്ദൻ സ്വാഗതം ആശംസിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. ധന്യാ ബൻസൻ വിഷയം പരിചയപ്പെടുത്തി. ചക്കുപള്ളം നാരായണഗിരി ആശ്രമത്തിലെ ഗുരുപ്രകാശം സ്വാമി ക്ലാസെടുത്തു. സലിംകുമാർ, എ. ചന്ദ്രൻ,​ വിനോദ് ശിവൻ, ഉഷാ ചന്ദ്രൻ, സാനിഷ് എന്നിവർ പ്രസംഗിച്ചു. അമ്പിളി സുകുമാരൻ നന്ദി പറഞ്ഞു.