വാഗമൺ: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹാ സമൂഹഗണപതി ഹോമം ഇന്ന് നടക്കും. സർവ്വവിഘ്‌ന നിവാരണത്തിനും സാമ്പത്തിക ഉന്നമനത്തിനും തൊഴിൽ അഭിവൃദ്ധിക്കും വേണ്ടി നടക്കുന്ന വിശേഷാൽ പൂജകളും സമൂഹ ഗണപതി ഹോമവും ഷേത്രം മേൽശാന്തി ഷിബു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. എല്ലാ ഭക്തരും പങ്കെടുക്കണമെന്ന് സെക്രട്ടറി ഷാജി ശ്രീധരൻ അറിയിച്ചു.