കരിമണ്ണൂർ: തൊമ്മൻകുത്ത് വിനോദ സഞ്ചാരകേന്ദ്രത്തിലെ ഷെഡ് കാട്ടാന കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം ഷെഡ് നശിപ്പിച്ചത്. വേളൂർ വനത്തിൽ നിന്നെത്തിയ ആനകളാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇവിടെ ഏറെ നാളായി കാട്ടാനകളുടെ സാന്നിദ്ധ്യമുണ്ട്. കാട്ടാന ശല്യം നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഇവ നാട്ടിലേയ്ക്ക് ഇറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കാട്ടാന ശല്യം രൂക്ഷമാകുന്നത് വിനോദ സഞ്ചാര മേഖലയെയും ബാധിക്കും. സ്ഥിരമായി കാട്ടാനയിറങ്ങുന്നതും ജനവാസമേഖലയിൽ നാശനഷ്ടം ഉണ്ടാക്കുന്നതും സംബന്ധിച്ച് കോതമംഗലം ഡി.എഫ്.ഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.