അടിമാലി: യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ പെട്രോൾ ബോംബേറിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചാറ്റുപാറ സ്വദേശി സുധീഷ്, അടിമാലി സ്വദേശി മുരുകൻ എന്നിവർക്കാണ് പൊള്ളലേറ്റത്. സുധീഷ് കോട്ടയം മെഡിക്കൽ കോളജിലും മുരുകൻ തമിഴ്‌നാട് തേനി മെഡിക്കൽ കോളജിലും ചികിത്സയിലാണ്. വെള്ളിയാഴ്ച 12 മണിയോടെ അടിമാലി ചാറ്റുപാറയിലാണ് സംഘട്ടനമുണ്ടായത്. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് തിരിയിട്ട് എതിർ ചേരിയിലേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ നിരീക്ഷണത്തിലാണന്നും ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നും അടിമാലി പൊലീസ് അറിയിച്ചു.