കട്ടപ്പന : ഫെഡറൽ ബാങ്കിന്റെ കട്ടപ്പന ശാഖ പളളിക്കവലയിലുള്ള വിജിൻസ് പ്ലാസയിലേക്ക് പ്രവർത്തനം മാറ്റുന്നു. നവീകരിച്ച ശാഖയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.പ്രയോറിറ്റി ഡസ്ക്, ഗോൾഡ് ലോൺ പോയിന്റ്, വിശാലമായ പാർക്കിഗ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാണ് നവീകരിച്ച ശാഖ പ്രവർത്തനം തുടങ്ങുന്നത്.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷത വഹിക്കും.കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീനാ ജോബി പുതിയ എടിഎം കൗണ്ടർ കം സി ഡി എം ഉദ്ഘാടനം ചെയ്യും.ലോക്കറിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ജാൻസി ബേബി നിർവഹിക്കും. നിക്ഷേപസൗകര്യങ്ങൾക്കൊപ്പം പരമ്പരാഗതമായി നൽകിവരുന്ന കാർഷിക, ഭവന വാഹന,സ്വർണ വായ്പകൾക്കു പുറമെ ബിസിനസുകാർക്ക് രണ്ടു കോടി രൂപവരെയുള്ള തുക ഒരു മണിക്കൂറിനുള്ളിൽ അനുവദിക്കുന്ന സംവിധാനവും പുതിയ ശാഖയിൽ ലഭ്യമാണ്.