പീരുമേട്: ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ വാഗമൺ അസൗകര്യങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്നു. ശനി, ഞായർ മറ്റ് അവധി ദിവസങ്ങളിലും വാഗമണ്ണിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കൊവിഡ് വ്യാപനത്തോടെ മന്ദഗതിയിലായിരുന്ന വിനോദ സഞ്ചാരികളുടെ വരവ് ഇപ്പോൾ കുതിച്ചുയർന്നിട്ടുണ്ട്കഴിഞ്ഞ ദിവസങ്ങളിൽ വാഗമണ്ണിൽ എത്തിയ സഞ്ചാരികൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലതെ ഏറെ ബുദ്ധിമുട്ടി. വാഗമൺ ജംഗ്ഷന്റെ ഇരുവശങ്ങളിലും റോഡിന്റെ വശങ്ങളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്
ഓട്ടോടാക്‌സി വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും റോഡിന്റെ വശങ്ങളിലാണ്പാർക്ക് ചെയ്യുന്നത്. ആദ്യം എത്തുന്നവർ റോഡിന്റെ ഇരുവശങ്ങളിലും വാഗനങ്ങ പാർക്ക് ചെയ്തിട്ട് കാഴ്ചകൾ കാണാനായി പോകും പിന്നീട് എത്തുന്നവരുടെ വാഹനങ്ങൾ തിക്കിലും തിരക്കിലും പെട്ട് മണിക്കൂറോളം കുടുങ്ങി കിടക്കുന്നത് ഇവിടെ സാധാരണമാണ്. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഒരുക്കിയാൽ സഞ്ചാരികൾക്ക്ആവോളം കാഴ്ചകളും കണ്ട് ആസ്വദിക്കാൻ കഴിയും.മൊട്ടക്കുന്ന്, പൈൻവാലി ,ഭാഗങ്ങളിലുമാണ് വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത് സഞ്ചാരികളുടെ വാഹന തിരക്ക് വർദ്ധിക്കുമ്പോൾ വാഹനക്കുരുക്കുണ്ടാകുന്നു. ഇത് വിനോദ സഞ്ചാരികൾക്ക് വളരെ ബുദ്ധിമുട്ടാണനുഭവപ്പെടുന്നത്.
സിനിമയുടെ ഇഷ്ട ലൊക്കേഷനായി വാഗമൺ മാറിയിട്ടുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ സിനിമയുടെ ചിത്രീകരണം നടക്കാറുണ്ട്. . അന്യ ഭാക്ഷാ സിനിമകളും ഇവിടെ ചിത്രീകരിക്കാറുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിരുന്നു. കഴിഞ്ഞ അവധി ദിവസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ആയിര കണക്കിന് വിനോദ സഞ്ചാരികളാണ് ടൂറിസ്റ്റ് ബസുകളിലും കാറുകളിലുമായി വാഗമണ്ണിലെത്തിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വഗമൺ വീർപ്പ് മുട്ടുന്നു. എല്ലാ വർഷവും പാരാഗ്ലൈഡിംഗ് വാഗമണ്ണിൽ നടത്താറുണ്ട്.
അടിസ്ഥാന സൗകര്യം പ്രധാനം
പേരും പെരുമയും വർദ്ധിക്കുന്നതിനനുസരിച്ച് ആയിര കണക്കിന് സഞ്ചാരികളുടെ ഒഴുക്കുണ്ടാകുന്നു. അതിനനുസരിച്ചുള്ള സന്ദർശകരെ ഉൾകൊള്ളാൻ കഴിയാതെ വാഗമൺ വീർപ്പുമുട്ടുകയാണ്. അടിസ്ഥാന വികസനം ഒരുക്കുന്ന കാര്യത്തിൽ വാഗമൺ ഉൾപ്പെട്ട ഏലപ്പാറ പഞ്ചായത്തിനു കഴിയുന്നില്ല.ടൂറിസം രംഗത്ത് നിലനിൽക്കുന്ന ഉയിർപ്പ് ഉപയോഗിക്കാൻ ഏലപ്പാറ പഞ്ചായത്തിന് കഴിയേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയണം. വാഗമണ്ണിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യംഒരുക്കണമെന്ന് വാഗമണ്ണിലെ വ്യാപാരികളും, ടാക്‌സി ഡ്രൈവർമാരും ആവശപ്പെട്ടു.