തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ 25 മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ ഉദ്ഘാടനം സിനിമ സീരിയൽ താരം അനീഷ് രവി നിർവ്വഹിച്ചു. സ്പതാഹ വായനയിൽ 70 വർഷം പൂർത്തിയായ യജ്ഞാചാര്യൻ വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാടിനെ അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമീ അയ്യപ്പദാസ്, ശബരിമല മുൻ മേൽശാന്തി ആത്രശേരി രാമൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ആദരിച്ചു. ഇടവെട്ടി ഔഷധസേവയുടെ കലണ്ടർ ശബരിമല മുൻ മേൽശാന്തി പ്രകാശനം ചെയ്തു.ഔഷധസേവയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം സിനിമാ താരം അനീഷ് രവിക്ക് നൽകിക്കൊണ്ട് സ്വാമി അയ്യപ്പദാസ് നിർവ്വഹിച്ചു. പ്രതിഭകൾക്കുള്ള പുരസ്‌കാരം തപസ്യ കലാ സാഹിത്യ വേദി മേഖലാ സെക്രട്ടറി വി കെ ബിജു നിർവ്വഹിച്ചു. ബിസ്‌നസ് മാഗ്‌നറ്റ് പുരസ്‌ക്കാരം ടയർ ഷുവർ എം ഡി മിഥുൻ ജയചന്ദ്രന് സമ്മാനിച്ചു. സഹ രക്ഷാധികാരി എം ആർ ജയകുമാർ ,മുതലയാർ മഠം ക്ഷേത്രം സെക്രട്ടറി ജിതേഷ് സി ഇഞ്ചക്കാട്ട്, ദുർഗാക്ഷേത്രം സെക്രട്ടറി സുരേഷ് കണ്ണൻ എന്നിവർ ആശംസ അറിയിച്ചു. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ് വി ബിജയൻ സ്വാഗതവും സെക്രട്ടറി സിജു ബി പിള്ള കൃതജ്ഞതയും പറഞ്ഞു.