പീരുമേട്:വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്‌ക്കൂൾ 2000-01 എസ.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയത്തിൽ ഒത്തുചേർന്നു. വാഴൂർ സോമൻ എം.എൽ.എ. പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ. ബ്ലോക്ക് പഞ്ചായത്തംഗം ആർ.ശെൽവത്തായി തുടങ്ങിയവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംഘാടക സമിതി ചെയർമാൻ ആർ.രാംരാജ് അദ്ധ്യക്ഷനായി.അദ്ധ്യാപകരായ എസ്. ജർമലിൻ . ഷൺമുഖ സുന്ദരം . റിട്ട. അദ്ധ്യാപിക. പൊന്നുത്തായി. ആന്റണി ചിന്നമ്മ. വണ്ടിപ്പെരിയാർ യു.പി.സ്‌കൂൾ ഹെഡ് മാസ്റ്റർ . എസ്.റ്റി.രാജ് തുടങ്ങിയവർ സംസാരിച്ചു. .പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ കലാവിരുന്നൊരുക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോ നൽകി അനുമോദിച്ചു