ഇടുക്കി: മഴക്കാലത്തോടനുബന്ധിച്ച് മോഷണം മുതലായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സേഫ് ഇടുക്കി എന്ന പേരിൽ ജില്ലാ പൊലീസ് പദ്ധതി ആവഷ്‌കരിച്ചു. ജില്ലയിലെ അഞ്ച് സബ്ബ് ഡിവിഷൻ ഡിവൈ. എസ്. പി മാരുടെ മേൽനോട്ടത്തിൽ സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ചും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് സംയുക്തമായി പട്രോളിംഗ് നടത്തുന്നതും അടഞ്ഞുകിടക്കുന്നതും ഒറ്റപ്പെട്ടതുമായ വീടുകൾ, ആരാധനാലയങ്ങൾ, ബാങ്കുകൾ, എ.ടി.എം കൌണ്ടറുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ , വ്യാപാര സ്ഥാപനങ്ങൾ, എന്നിവയിൽ പ്രത്യേകം ശ്രദ്ധചെലുത്തുന്നതും ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പൊതുവായും സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും സ്ഥാപിച്ചിട്ടുള്ള സി.സി.റ്റി.വി ക്യാമറകൾ ഉപയോഗിച്ചിട്ടുള്ള നിരീക്ഷണം ശക്തമാക്കുന്നതും കുറ്റകൃത്യങ്ങൾ തടയുന്നതിനായി സുസ്ഥിര നടപടികൾ സ്വീകരിച്ചുവരുന്നതുമാണ്. കൂടാതെ വീടുകൾ അടച്ച് ദൂരെ സ്ഥലങ്ങളലേക്ക് യാത്ര പോകുന്നവർ അയൽവാസികളെയും പൊലീസിലും വിവരം അറിയക്കേണ്ടതാണെന്ന് ഇജില്ലാ പൊലീസ് മേധാവി അറിയ്ച്ചു.