നെടുങ്കണ്ടം: കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഉടുമ്പൻചോല താലൂക്ക് സമ്മേളനം നെടുങ്കണ്ടത്ത് നടത്തി. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മുതിർന്ന റേഷൻ വ്യാപാരികളെ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ ആദരിച്ചു. പ്രസിഡന്റ് എ.ഡി.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീറണാംകുന്നേൽ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇ. മുഹമ്മദ് ബഷീർ, കെ.സി.സോമൻ, സോണി കൈതാരം, എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.സി.സോമൻ(പ്രസിഡന്റ്), സി.എം.അമീർ (സെക്രട്ടറി), എം.ഗാന്ധി(ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.