അരിക്കുഴ: ഉദയ വൈ എം എ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'സ്ത്രീകളും ദൃശ്യമാദ്ധ്യമങ്ങളും ' എന്ന വിഷയത്തിൽ സെമിനാർ നടത്തി.തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനും പത്രപ്രവർത്തകനുമായ രഞ്ജിത്ത് ജോർജ് പാലക്കാട്ട് വിഷയാവതരണം നടത്തി. വനിതാവേദി ചെയർപേഴ്‌സൺ ഷൈല കൃഷ്ണൻ, ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ, കെ.ആർ സോമരാജൻ, പാപ്പിക്കുട്ടിയമ്മ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.