നെടുങ്കണ്ടം :എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയനിലെ ചിന്നാർ ശാഖയിലെ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവുംഭരണ സമതി തെരഞ്ഞെടുപ്പുംനടന്നു.യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിമല തങ്കച്ചൻ അദ്ധ്യക്ഷതവഹിച്ചു.യോഗം ബോർഡ് മെമ്പർ കെ.എൻ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ വനിതാ സംഘം പ്രസിഡന്റ് അമ്മിണി കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർ മധു കമലാലയം, സുരേഷ് കെ.ബി, യൂണിയൻ വനിതാ സംഘം സെക്രട്ടറി അനില സുദർശനൻ, ശാഖാ പ്രസിഡന്റ് സജി പേഴത്തുവയലിൽ, വൈസ് പ്രസിഡന്റ് ബിനു പി. ആർ പാലംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി വീണ ബിനു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖയിലെ മുതിർന്ന അംഗങ്ങളെയും പരീക്ഷകളിൽ ഉന്നതവിജയം നേടിയ വി്യാർത്ഥികളെയും രാജസ്‌ഥാനിൽ നടന്ന സരസ്സ് 2022 കുടുംബശ്രീ ദേശിയ മേളയിൽ ഒന്നാംസ്‌ഥാനവുംഡൽഹിയിൽ രണ്ടാം കരസ്‌ഥമാക്കിയ സുധർമ്മ ദേവാദസിനെ ആദരിച്ചു.പുതിയ ഭരണ സമതിയെയും, ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. അമ്മിണി കുഞ്ഞുമോൻ കരിവേലിൽ(പ്രസിഡന്റ്) , ഇന്ദു ശിവദാസ് കുന്നുംപുറത്ത് (വൈസ് പ്രസിഡന്റ്) , വീണ ബിനു പാലംമൂട്ടിൽ(സെക്രട്ടറി), വത്സമ്മ സുകുമാരൻ ആണ്ടുകുളങ്ങര (ജോയിന്റ് സെക്രട്ടറി ) ഉഷ അപ്പുകുട്ടൻ പനമ്പള്ളിയിൽ(.ട്രഷറർ ).