ചെറുതോണി: പടമുഖം സ്‌നേഹമന്ദിരത്തിന്റെ വാർഷിക ആഘോഷം 21ന് വിപുലമായ പരിപാടികളോടെ സ്‌നേഹമന്ദിരം ഗ്രൗണ്ടിൽ നടക്കും.ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.കോട്ടയം അതിരൂപതാ വികാരി ജനറൽ ജോൺ മൈക്കിൾ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്ന് അനുഗ്രഹപ്രഭാഷണം നടത്തും ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണവും ജില്ലാ കളക്ടർ ഷീബ ജോർജ് പ്രമുഖ വ്യക്തികളെ ആദരിക്കുകയും ചെയ്യും.
ഫാ. ജോബി പൂച്ചകണ്ടത്തിൽ രക്ഷാധികാരിയായും ബ്രദർ രാജു വിസി ചെയർമാനായും നോബിൾ ജോസഫ് കൺവീനറായും സുനിതാ സജീവ് ജോയിൻ കൺവീനർ, ജോർജ് അമ്പഴം കോർഡിനേറ്ററായും 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു .