തൊടുപുഴ: കൊവിഡാനന്തര സംഘടനാ പ്രവർത്തനങ്ങൾക്ക് ഉണർവ് പകരുന്നതിനും കലാവാസനയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എസ്.എൻ.ഡി.പിയോഗം വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും മേൽനോട്ടത്തിൽ ശാഖകൾ, യൂണിയനുകൾ മേഖല .കേന്ദ്രതലം എന്നിങ്ങനെ നടത്തിയ കലോത്സവ ' മത്സരങ്ങൾ ചെറായിക്കൽ ഓഡിറ്റോറിയത്തിൽ 'നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ ചെയർമാൻ എ.ജിതങ്കപ്പൻ നിർവ്വഹിച്ചു യൂണിയൻ വൈസ് ചെയർമാൻ ഡോ കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ ഷാജി കല്ലാറയിൽ മുഖ്യ പ്രഭാഷണം നടത്തി, സി.പി.സുദർശനൻ, വൈക്കം ബെന്നി ശാന്തി,ഗിരി ജാ ശിവൻ, സ്മിത ഉല്ലാസ്,കെ.എൻ.രാമചന്ദ്രൻ ശാന്തി, മഹേഷ് ശാന്തി, പി.റ്റി.ഷിബു, സി.കെ.അജിമോൻ എന്നിവർ ആശംസകളർപ്പിച്ചു. 46 ശാഖകളിൽ നിന്നും പ്രാഥമിക മത്സരം വിജയിച്ചു വന്ന 200 ലധികം പ്രതിഭകൾ വിവിധ കലാ മത്സരങ്ങളിൽ മാറ്റുരച്ചു. '6 മുതൽ 55 വയസ്സുവരെയുള്ള വർ മത്സരങ്ങളിൽ പങ്കെടുത്തു .വഴിത്തലശാഖ ഓവറോൾ കിരീടം നേടി. രണ്ടാം സ്ഥാനം ഉടുമ്പന്നൂർ ശാഖയും കരസ്ഥമാക്കി.' സമാപന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.എൻ. രാമചന്ദ്രൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. ഷാജികല്ലറയിൽ ഉദ്ഘാടനവും ഡോ.കെ.സോമൻ സമ്മാന വിതരണവും നടത്തി സ്മിത ഉല്ലാസ് സ്വാഗതവും മഹേഷ് ശാന്തിനന്ദിയും പറഞ്ഞു