നെടുങ്കണ്ടം : പച്ചടി ശ്രീധരൻ സ്മാരക എസ്. എൻ. ഡി. പി യോഗം നെടുംകണ്ടം യൂണിയൻ യൂത്ത് മൂവിമെന്റിന്റെ നേതൃത്വത്തിൽ "അൻപ് 2022" ആചരിച്ചു. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ സന്തോഷ് വയലിൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ്‌ സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ബോർഡ് മെമ്പർ കെ.എൻ തങ്കപ്പൻ, കൗൺസിലർമാരായ മധു കമലാലയം, സി. എം ബാബു, എൻ.ജയൻ സജി ചാലിൽ യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ വിമല തങ്കച്ചൻ, സെക്രട്ടറി അനില സുദർശനൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജീഷ് വൈസ് പ്രസിഡന്റ്‌ സനീഷ് കെ എസ് തുടങ്ങിയവർ സംസാരിച്ചു. ഗുരുധർമ്മ പ്രചാരകൻ ബിജു പുളിക്കലേടത്ത് ക്ലാസ്സ്‌ നയിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർമാരായ അഖിൽ പി.ജെ, ബിജു ബാബു, സനീഷ്ടി. കെ. ശരത് ശശി, അനിൽകുമാർ, അതുൽ, വിഷ്ണു വിജയൻ എന്നിവർ നേതൃത്വം നൽകി.