പീരുമേട് : മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിൽ കാമ്പസ് പ്ലേയിസ്‌മെന്റ് ഡ്രൈവ് ഇന്ന് 11ന് നടക്കും. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ .വൈ. വൈ .എം . എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആണ് ഡ്രൈവ് നടത്തുന്നത്. കമ്പനി മാനേജിങ് ഡയറക്ടർ ജേക്കബ് കെ എബ്രഹാം, ഓപ്പറേഷൻ മാനേജർ ജസ്റ്റിൻ രാജു എന്നിവർ നേതൃത്വം നൽകും. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, മെക്കാനിക്കൽ എഞ്ചിനിയറിംഗ് എന്നീ വിഭാഗത്തിലെ വിദ്യാർഥികൾക്കായാണ് പ്ലേയിസ്‌മെന്റ്‌ഡ്രൈവ് നടക്കുന്നതെന്ന് കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, പ്ലേയിസ്‌മെന്റ് ഓഫീസർ നികിത് കെ സക്കറിയ എന്നിവർ അറിയിച്ചു.