വാഴത്തോപ്പ്: നിർധന രോഗികൾക്ക് വേണ്ടിയുള്ള ചികിത്സ ധന ശേഖരണത്തിന്റെ ഭാഗമായി ബിഎംഎസ് ഡ്രൈവേഴ്‌സ് യൂണിയൻ വാഴത്തോപ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ അഖിലകേരള വടംവലി മത്സരം സംഘടിപ്പിച്ചു. മത്സരം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് തോമസ് കാളാമ്പേൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി എൻ രവീന്ദ്രൻ ആദരിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ്ജ് പോൾ മുഖ്യപ്രഭാഷണം നടത്തി. മത്സരത്തിൽ പൂത്തൂർ പുതുമുഖം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രക്ഷാധികാരി സുരേഷ് മീനത്തേരി , മർച്ചന്റെ അസോസിയേഷൻ വാഴത്തോപ്പ് യൂണിറ്റ് പ്രസിഡണ്ട് ജോളി ആലപ്പുര എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.