നെടുങ്കണ്ടം : അമിത വേഗതയിലെത്തിയ കാർ വഴിയരുകിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്നലെ നെടുങ്കണ്ടം കിഴക്കേകവലയിൽ യാത്രക്കാരെ കയറ്റാനായി നിർത്തിയ ജീപ്പിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ജീപ്പിനിട്ട് ഇടിച്ച ശേഷം വഴിയിലുടനീളം മറ്റ് പല വാഹനങ്ങൾക്കിട്ടും കാൽനട യാത്രക്കാർക്കിട്ടും ഇടിക്കാൻ ശ്രമിച്ച കാർ താന്നിമൂട് റോഡിൽ താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു ഡോർ നിശേഷം തകർന്നിരുന്നു. ചെറിയ മരകുറ്റിയിൽ തട്ടി നിന്നതിനാൽ തോട്ടിലേക്ക് വീണില്ല. കാർ യാത്രികരായ 2 പേർക്ക് പരിക്കുണ്ട്.