മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ തൊമ്മൻകുത്ത്‌ജോയിയുടെ 'വെയിലൂണിപ്പക്ഷികൾ ' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രന്റെഅദ്ധ്യക്ഷതയിൽ കവി സത്യൻ കോമല്ലൂർ ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു.വി.കെ.സുധാകരൻ പുസ്തക പരിചയം നടത്തി .തൊമ്മൻകുത്ത് ജോയി മറുപടി പ്രസംഗം നടത്തി .സനൽ ചക്രപാണി, മുഹമ്മദ് നജീബ്, ബാബു പള്ളിപാട്ട്, മോഹൻ അറയ്ക്കൽ,ജോസിൽ സബാസ്റ്റ്യൻ, സജിത ഭാസ്‌കർ,രതീഷ് പഗോഡഎന്നിവർ ആശംസ പ്രസംഗം നടത്തി.പെരിങ്ങാശ്ശേരി അജയ് വേണു സ്വാഗതവും, അനുകുമാർ തൊടുപുഴ നന്ദിയും പറഞ്ഞു .