ചെറുതോണി:പി.എഫ്.ആർ.ഡി.എനിയമം പിൻവലിക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒ.വി.ജോൺ നഗറിൽ (ചെറതോണി വ്യാപാര ഭവൻ ഹാൾ )നടന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ മുഖ്യ പ്രഭാഷണം നടത്തി..ജില്ലാ സെക്രട്ടറി വി.കെ.മാണി, ട്രഷറാർ റ്റി.ചെല്ലപ്പൻ,എൻ.പ്രേമകുമാരിയമ്മ, എം.ജെ.മേരി, എം.കെ.ഗോപാലപിള്ള , എൻ.പി. പ്രഭാകരൻ നായർ, പി.ഡി.ദാനിയേൽ വി.എൻ. സുഭാഷ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ.കെ.സുകുമാരൻ(പ്രസിഡന്റ്), എം.ജെ. മേരി, പി.ഡി.ദാനിയേൽ, കെ.പി. ദിവാകരൻ<വി.വി. ഫിലിപ്പ്(വൈസ് പ്രസിഡന്റമാർ ), ,എ.എൻ.ചന്ദ്രബാബു, (സെക്രട്ടറി) എം.കെ.ഗോപാല പിള്ള, എൻ.പി. പ്രഭാകരൻ നായർ ,.റ്റി.കെ.കുര്യാക്കോസ്, എം.ജെ. ലില്ലി (ജോ.സെക്രട്ടറിമാർ),റ്റി. ചെല്ലപ്പൻ(ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.