നാടുകാണി: ഗോത്ര ജനത കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഐക്യ മല അരയ മഹാസഭയുടെ പതിനേഴാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ രംഗത്തുൾപ്പെടെ നടത്തുന്ന സേവനങ്ങൾ സമൂഹത്തിന് മാതൃകാപരമാണ്. കേരളത്തിൽ അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും തന്നെ ഉണ്ട്. അതിനാൽ ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും എന്നതാണ് ഇപ്പോഴത്തെ സർക്കാരിൻ്റെ ലക്ഷ്യം. ഇതിനായുള്ള ശ്രമങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുന്ന നിലപാടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ട് മഹാസഭ സ്വീകരിച്ചിരിക്കുന്നത്. നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന ചടങ്ങിൽ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആര്‍.ദിലീപ് കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ശബരി സാന്ത്വനം പദ്ധതിയില്‍ നിന്നുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ. മോഹനൻ നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് ആമുഖ പ്രഭാഷണം നടത്തി. സഭാ രക്ഷാധികാരി പി.കെ. നാരായണൻ അനുഗ്രഹ പ്രഭാഷണം നടത്തി