മുട്ടം: മലങ്കര അണക്കെട്ടിൽ ജലനിരപ്പ് 38.50 മീറ്ററായി താഴ്ത്തി. മൺസൂൺ മുന്നൊരുക്കത്തിന്റെ ജാഗ്രതയെ തുടർന്നാണ് ജലനിരപ്പ് താഴ്ത്തിയതെന്ന് എം വി ഐ പി അധികൃതർ പറഞ്ഞു. അണക്കെട്ടിലെ പരമാവധി ജല സംഭരണ ശേഷി 42 മീറ്ററാണ്. ജല നിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇരുവശങ്ങളിലുമുള്ള കനാലുകളും അടച്ചു. ഏതാനും ദിവസങ്ങളായി ഇത്‌ വഴി വെള്ളം കടത്തി വിടുന്നുമില്ല. ജല നിരപ്പ് 39 മീറ്റർ ഉയർന്നെങ്കിൽ മാത്രമേ കനാലിലൂടെ വെള്ളം കടത്തി വിടാൻ കഴിയൂ. മഴയുടെ തോത് കുറഞ്ഞാൽ മാത്രമേ അണക്കെട്ടിൽ ജല നിരപ്പ് ഉയർത്തുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു.