അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന 'പെൺനിലം' എന്ന കഥാസമാഹാരത്തിന്റെ കവർ പേജ് പ്രകാശനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ പുറംചട്ടയുടെ പ്രകാശനം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ കവർ ഏറ്റുവാങ്ങി. ഇടുക്കി, എറണാകുളം ജില്ലകളിലെ കഥാകാരന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട 18 കഥകൾ ഉൾപ്പെടുത്തിയ കഥാസമാഹാരമാണ് 'പെൺനിലം'. പുസ്തകത്തിന്റെ എഡിറ്റർ രഞ്ജിത് ജോർജ്, സെക്രട്ടറി അനിൽ എം.കെ, കമ്മറ്റിയംഗം കെ.ആർ സോമരാജൻ, എഴുത്തുകാരി പാർവ്വതി വിജയൻ, വനിതാ വേദി ചെയർപേഴ്‌സൺഷൈല കൃഷ്ണൻ എന്നിവർ സംസാരിച്ചു.