മൂന്നാർ: മേയാൻ വിട്ടിരുന്ന പശുവിനെ കടുവ ആക്രമിച്ചു കൊന്നു. ഞായറാഴ്ച കണ്ണൻദേവൻ കമ്പനി ചെണ്ടുവര എസ്റ്റേറ്റിൽ പി.ആർ. ഡിവിഷനിൽ സെൽവത്തിന്റെ കറവ പശുവിനെയാണ് കൊന്നത്. രാവിലെ മേയാൻ വിട്ടിരുന്ന പശുവിനെ ഉച്ചയായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് തേയില തോട്ടത്തിനുള്ളിൽ പാതി തിന്ന നിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്.തോട്ടം മേഖലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ പത്തോളം പശുക്കളെയാണ് കടുവ, പുലി എന്നിവ പിടിച്ചു കൊന്നത്. മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധമാണ് തൊഴിലാളികളിൽ നിന്നുയരുന്നത്.