sndp
എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ മൈക്രോ ഫൈനാൻസ് വിതണം യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ചെക്കുകൾ നൽകി ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചെയർമാൻ ഡോ. കെ. സോമൻ, യോഗം ഡയറക്ടർ ഷാജി കല്ലാറയിൽ, സി.പി. സുദർശനൻ, ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് മാനേജർ പ്രീത, വൈക്കം ബെന്നി ശാന്തി എന്നിവർ സമീപം

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിൽ മൈക്രോ ഫൈനാൻസ് വിതരണം ചെയ്തു. യോഗം അംഗങ്ങൾക്കായി നടത്തിയ ഏറ്റവും ക്ഷേമകരമായ പദ്ധതികളിലൊന്നാണ് മൈക്രോഫൈനാൻസ്. അമിത പലിശക്കാരുടെ കൈയിൽ നിന്ന് കടം വാങ്ങി ഭീമമായ സംഖ്യ തിരിച്ചടച്ചാലും ഒരിക്കലും കടക്കെണിയിൽ നിന്ന് വീട്ടമ്മമാർ മോചിതരാകാതിരുന്ന ഒരു കാലത്താണ് യോഗം യൂണിയൻ ശാഖകൾ വഴി 12ന് മുകളിൽ അംഗങ്ങളെ ഉൾപ്പെടുത്തി മൈക്രോ കെഡിറ്റ് സംഘങ്ങൾക്ക് രൂപം കൊടുത്തത്. കുറഞ്ഞ പലിശയ്ക്ക് ഈടൊന്നും നൽകാതെ വായ്പ എടുക്കാനും കൃത്യമായി തിരിച്ചടവ് നടത്താനും സാധാരണക്കാരായ അംഗങ്ങൾക്ക് കഴിഞ്ഞു. തൊടുപുഴ യൂണിയന്റെ വിവിധ ശാഖകളിൽ രജിസ്റ്റർ ചെയ്തിരുന്ന ഓരോ മൈക്രോ കെഡിറ്റ് സംഘങ്ങൾക്കും ഒമ്പത് ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ ലഭിച്ചു. ഇനിയും താത്പര്യമുള്ള സംഘങ്ങൾക്ക് വായ്പ വിതരണം നൽകാൻ കഴിയും. തൊടുപുഴ ചെറായിക്കൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ചെക്കുകൾ വിതരണം ചെയ്തു. യോഗം ഡയറക്ടർ ഷാജി കല്ലാറയിൽ, സി.പി. സുദർശനൻ, ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് മാനേജർ പ്രീത, വൈക്കം ബെന്നി ശാന്തി എന്നിവർ സംസാരിച്ചു.