നെടുങ്കണ്ടം : സീതാരാമകുറുപ്പ് എഴുതിയ ഫെയ്‌സ് ടൂ ഫെയ്സ് വിത്ത് ഡാഡിന്റെ പുസ്തകപ്രകാശനം വെള്ളിയാഴ്ച നെടുങ്കണ്ടത്ത് നടക്കും.നെടുങ്കണ്ടം ബിഎഡ് കോളേജ് ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജീവ് പുലിയൂര്‍ പ്രകാശനം നടത്തും. ഗ്രന്ഥ പരിചയം പച്ചടി എസ്.എന്‍ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ബിജു പുളിക്കലേടത്ത് നടത്തും . കുമളി സഹ്യജ്യോതി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.ജെ മാത്യു മുഖ്യാതിഥിയാവും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍ പങ്കെടുക്കും. നെടുങ്കണ്ടം സെന്‍ട്രല്‍ റെസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് പി.എല്‍ തോമസ്, സെക്രട്ടറി പി.എസ് ഭാനുകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു