ഉടുമ്പന്നൂർ: കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഉടുമ്പന്നൂർ കൃഷി ഭവനുമായി സഹകരിച്ച് തേനീച്ച വളർത്തൽ പരിശീലന ക്ളാസ് നടത്തുന്നു. 18 ന് രാവിലെ 10 മുതൽ സൊസൈറ്റി മന്ദിര ഹാളിൽ വച്ചാണ് ക്ളാസ് നടക്കുന്നത്. ഹോർട്ടീകോർപ്പ് പരിശീലകനായ റ്റി.എം. സുഗതനും ,​ ജോർജ്ജ് വർഗീസും തേനീച്ചകളുടെ വർഷകാല പരിചരണത്തേക്കുറിച്ച് ക്ളാസ് നയിക്കും. കോഡ്സ് പ്രസിഡന്റ് എം.ഐ സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്യും. ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് മെമ്പർജിജി സുരേന്ദ്രൻ ​,​ കൃഷിഓഫീസർ ജെയ്‌സിമോൾ.കെ.ജെ​,​ വി.കെ.ദിവാകരൻ എന്നിവർ സംസാരിക്കും. കോഡ്സ് സെക്രട്ടറി റ്റി. കെ.സുരേന്ദ്രൻ സ്വാഗതവും, സി.എം. ദേവസ്യ നന്ദിയും പറയും.