അടിമാലി: റോഡിൽ കെട്ടി കിടന്നിരുന്ന വെള്ളം കൃഷിയിടത്തിലേക്ക് തിരിച്ചു വിട്ടത് ചോദ്യം ചെയ്ത ഗൃഹനാഥനെ പള്ളി വികാരിയും പിതാവും ചേർന്ന് തൂമ്പ കൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി.
അടിമാലി വടക്കേ ആയിരമേക്കർ കല്ലത്ത് ഷിബിയെ (50) ഇരുകാലുകൾക്കും പരിക്കേറ്റ നിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി കാടായം വീട്ടിൽ ഫാ: റെന്റിൽ കെ. കുര്യാക്കോസ് (40), പിതാവ് കുര്യാക്കോസ് (65) എന്നിവരുടെ പേരിൽ അടിമാലി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.