മൈലക്കൊമ്പ് : സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ബി എഡ് വിദ്യാർത്ഥികളുടെ അഞ്ചു ദിവസത്തെ സഹവാസ ക്യാമ്പ് ആരംഭിച്ചു . ക്യാമ്പിന്റെ ഉദ്ഘാടനം തൊടുപുഴ ന്യൂ മാൻ കോളേജ് കോമേഴ്‌സ് വിഭാഗം മേധാവിയും എൻ .സി .സി. ഓഫീസറുമായ ക്യാപ്ടൻ പ്രജീഷ് സി.മാത്യു നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ . ജോൺസൺ ഒറോപ്ലാക്കൽ , ക്യാമ്പ് കോർഡിനേറ്റർ കെ. ജെ. ഫ്രാൻസിസ് , കോളേജ് യൂണിയൻ ചെയർമാൻ ലിബിൻ ലോറൻസ് , ആർട്‌സ് ക്ലബ് സെക്രട്ടറി സാന്ദ്ര സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.