പീരുമേട്: ജില്ലാ രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പീരുമേട് താലൂക്ക് ഓഫീസിലെ കൾച്ചറൽ അസോസിയേഷൻ ഓഫ് റവന്യൂ എംപ്ലോയീസിന്റെആഭിമുഖ്യത്തിൽ പീരുമേട് താലൂക്കിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു.അനുമോദന ചടങ്ങിൽ തഹസിൽദാർ കെ എസ് .വിജയലാൽ അദ്ധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പി എം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗിന്നസ് ലോക റെക്കോർഡ് ജേതാക്കളായ ഡോ മാടസാമി, സുനിൽ ജോസഫ്, ചിത്രകാരൻ കെ.എ. അബ്ദുൽ റസാഖ്,മിസ് കേരള ഫിറ്റനസ് ജിനി ഗോപാൽ, എഴുത്തുകാരി അല്ലി ഫാത്തിമ, കർഷക ശ്രീ അവാർഡ് നേടിയ ബിൻസി ജെയിംസ്, കെ എം ജി ഫൗണ്ടേഷൻ ചെയർമാൻ എം ഗണേശൻ, ജൈവ കർഷകൻ ഭാഗ്യരാജ് എന്നിവർ ആദരവ് ഏറ്റു വാങ്ങി. ലാന്റ് അസ്വസിഷൻ തഹസിൽദാർ പി എസ് .സുനിൽ കുമാർ , കെയർ സെക്രട്ടറി ബീനാമോൾ, വിഷ്ണു ആർ ,എന്നിവർ പ്രസംഗിച്ചു.