തൊടുപുഴ : കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ പിഎച്ച് സി കേന്ദ്രീകരിച്ച് ജലജീവൻ മിഷൻ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗാർഹിക വിവര ശേഖരണത്തിനായി ആശാ പ്രവർത്തകർക്കുള്ള പ്രത്യേക ശിൽപശാല നടത്തി. പിഎച്ച് സി ജെ എച്ച് ഐ ജിനിൽ കുമാർ ശിൽപശാല ഉദ്ഘാടനം ചെയ്തു. എൽ എച്ച് ഐ മോളി തൊമ്മൻ അദ്ധ്യക്ഷതവഹിച്ചു.. പദ്ധതിയെ കുറിച്ചും വിവര ശേഖരണത്തെ കുറിച്ചും ഗാന്ധിജി സ്റ്റഡി സെന്റർ മുഖ്യകാര്യദർശി ഡോ. ജോസ് പോൾ വിശദീകരണം നടത്തി. പ്രൊജക്ട് ഓഫീസർമാരായ നൗഫൽ സെയ്ദ് സ്വാഗതവുംഅഞ്ജലി വർഗ്ഗീസ് നന്ദിയും പറഞ്ഞു.