
തൊടുപുഴ: പെട്രോൾ,ഡീസൽ, പാചക വാതക വിലവർദ്ധനവിനെതിരെ ചെറുകിട റബ്ബർ ടാപ്പിംഗ് തൊഴിലാളി സംരക്ഷണ സമിതി തൊടുപുഴ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സമിതി സംസ്ഥാന പ്രസിഡന്റ് പി.എസ്.ജോസ് ഉദ്ഘാടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ടി.പി.ജോയി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമന്റ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.രാജു പുൽപ്പറമ്പിൽ, ബാബു മഞ്ഞള്ളൂർ, ഫിലിപ്പ്, ബിനോയി, അനിൽ രാഘവൻ, ശശികുമാർ, ബിനോയി ഇഞ്ചിയാനി എന്നിവർ ധർണ്ണയിൽ പങ്കെടുത്ത് പ്രസംഗിച്ചു.